യേശുവിന്റെ യഥാർത്ഥ ജീവിതകഥ
യേശുവിന്റെ യഥാർത്ഥ ജീവിതകഥ കാണുക
പേജിലേക്കുള്ള സന്ദർശനങ്ങൾ
പ്രാർത്ഥിച്ചവർ
രക്ഷയുടെ പ്രാർത്ഥന നിങ്ങൾ പ്രാർത്ഥിച്ചുവെങ്കിൽ നിങ്ങൾ ഇപ്പോൾ ദൈവത്തിന്റെ പൈതലായിരിക്കുന്നു.
“യേശുവിനെ കർത്താവു എന്നു വായികൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും.”
—-റോമർ 10:9
രക്ഷയ്ക്കായി നിങ്ങൾക്കിപ്പോൾ ഞങ്ങളോടൊപ്പം പ്രാർത്ഥിക്കാവുന്നതാണ്:
പ്രിയപ്പെട്ട ദൈവമേ,
യേശു കർത്താവാണെന്ന് ഞാൻ ഏറ്റുപറയുന്നു. അവൻ ഒരു കന്യകയിൽ ജനിച്ച്, എന്റെ പാപങ്ങൾക്കായി ക്രൂശിൽ മരിച്ച്, മൂന്നാം നാൾ മരണത്തിൽ നിന്ന് ഉയിർത്തെഴുന്നേറ്റുവെന്നു ഞാൻ വിശ്വസിക്കുന്നു. അങ്ങയോടു ഞാൻ എന്റെ പാപം ഏറ്റുപറയുന്നു. എനിക്കു സ്വയം രക്ഷിക്കാൻ കഴികയില്ല. അതിനാൽ എന്റെ പാപം എന്നോടു ക്ഷമിക്കേണമേ എന്നു ഞാൻ അങ്ങയോട് അപേക്ഷിക്കുന്നു. യേശുവിൽ മാത്രം ഞാൻ ആശ്രയിക്കുന്നു. ഞാൻ ഇപ്പോൾ അങ്ങയുടെ പൈതലാണെന്നും ഞാൻ അങ്ങയോടൊപ്പം നിത്യത ചെലവഴിക്കുമെന്നും ഞാൻ വിശ്വസിക്കുന്നു. അങ്ങയുടെ പരിശുദ്ധാത്മാവിനാൽ എന്നെ ദിനം തോറും വഴി നടത്തേണമേ. പൂർണ്ണഹൃദയത്തോടും പൂർണ്ണ ആത്മാവോടും പൂർണ്ണ മനസ്സോടുംകൂടെ അങ്ങയെ സ്നേഹിക്കാനും എന്നെപ്പോലെ തന്നെ മറ്റുള്ളവരെ സ്നേഹിക്കാനും എന്നെ സഹായിക്കേണമേ. അങ്ങയുടെ പുത്രനായ യേശുവിന്റെ രക്തത്താൽ എന്നെ രക്ഷിച്ചതിനു നന്ദി. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.